madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • ചൊവ്വാഴ്ച, ഡിസംബർ 01, 2015

    Harivaraasanam vishwamohanam

    ഹരിവരാസനം....

    SONGS DETAILS :-
    ----------------------
    വര്ഷം : 1975

    സംഗീതം : ജി ദേവരാജന്

    ഗാനരചന : കുമ്പക്കുടി കുളത്തൂര് അയ്യര്

    ഗായകര് : കെ ജെ യേശുദാസ്

    രാഗം : മദ്ധ്യമാവതി

    ___________________________

    Lyrics :-
    -------

    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാധ്യപാദുകം
    അരി വിമർദ്ദനം നിത്യനർത്തനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണകീർത്തനം ശക്തമാനസം
    ഭരണലോലുപം നർത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാശ്രയേ

    കളമൃദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരീ വാജിവാഹനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശ്രിതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
    ശരണമയ്യപ്പാ ശരണമയ്യപ്പാ

    ___________________________

    FULL VERSION LYRICS :-
    -------------------------------

    ഹരിവരാസനം വിശ്വമോഹനം
    ഹരിദധീശ്വരം ആരാധ്യപാദുകം
    അരി വിമർദ്ദനം നിത്യനര്ത്തനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണകീര്ത്തനം ശക്തമാനസം
    ഭരണലോലുപം നര്ത്തനാലസം
    അരുണഭാസുരം ഭൂതനായകം
    ഹരിഹരാത്മജം ദേവമാശ്രയേ

    പ്രണയസത്യകം പ്രാണനായകം
    പ്രണതകല്പ്പകം സുപ്രഭാഞ്ജിതം
    പ്രണവമന്ദിരം കീര്ത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ

    തുരഗവാഹനം സുന്ദരാനനം
    വരഗദായുധം വേദവര്ണ്ണിതം
    ഗുരുകൃപാകരം കീര്ത്തനപ്രിയം
    ഹരിഹരാത്മജം ദേവമാശ്രയേ

    ത്രിഭുവനാര്ച്ചിതം ദേവതാത്മകം
    ത്രിനയനം പ്രഭും ദിവ്യദേശികം
    ത്രിദശപൂജിതം ചിന്തിതപ്രദം
    ഹരിഹരാത്മജം ദേവമാശ്രയേ

    ഭവഭയാപഹം ഭാവുകാവഹം
    ഭുവനമോഹനം ഭൂതിഭൂഷണം
    ധവളവാഹനം ദിവ്യവാരണം
    ഹരിഹരാത്മജം ദേവമാശ്രയേ

    കളമൃദുസ്മിതം സുന്ദരാനനം
    കളഭകോമളം ഗാത്രമോഹനം
    കളഭകേസരി വാജിവാഹനം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശ്രിതജനപ്രിയം ചിന്തിതപ്രദം
    ശ്രുതിവിഭൂഷണം സാധുജീവനം
    ശ്രുതിമനോഹരം ഗീതലാലസം
    ഹരിഹരാത്മജം ദേവമാശ്രയേ

    ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ..

    ___________________________

    SONGS DOWNLOAD :-
    ---------------------------

      Harivaraasanam - DOWNLOAD

      KARAOKE TRACK - DOWNLOAD

    ___________________________

    ABOUT HARIVARAASANAM..

    ------------------------------------

    ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ഉടുക്കുകൊട്ടി ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും.അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ്‌ പാദങ്ങളാണ്‌ ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ്‌ശബരിമലശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന്‌ പാടാറുള്ളത്‌.

            കമ്പക്കുടി കുളത്തൂർ സുന്ദരേശയ്യരാണു ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് പരക്കെയുള്ള വിശ്വാസം.മണികണ്ഠനെന്ന അയ്യപ്പൻ, കമ്പക്കുടി കുടുംബത്തോടു കടപ്പെട്ടിരിക്കുന്നതായി ഒരൈതീഹ്യമുണ്ട്‌.തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്‌  'കമ്പക്കുടി".പന്തളത്തുനിന്നും പുലിപ്പാലിനു പോയ അയ്യൻ അയ്യപ്പൻ വിശന്നു വലഞ്ഞ്‌ കാട്ടിനുള്ളിൽ കണ്ട ഒരു ചെറുകുടിലിലേക്കു കയറിച്ചെന്നു. അവിടെയുണ്ടായിരുന്ന വയസ്സായ പാട്ടി 'കമ്പ്‌" എന്ന ധാന്യം അരച്ച്‌ കഞ്ഞി കുടിക്കാൻ കൊടുത്തു. വിശന്നുവന്ന തനിക്കു കമ്പു പൊടിച്ചു കഞ്ഞി നൽകിയ കുടുംബം മേലിൽ "കമ്പക്കുടി" എന്നറിയപ്പെടും എന്നു അയ്യപ്പൻ അരുളിച്ചെയ്തു. അയ്യപ്പ ധർമ്മം പ്രചരിപ്പിക്കാൻ,"വിമോചനാനന്ദ സ്വാമികൾ" ആയി മാറിയ കൃഷ്ണൻ നായർ ദക്ഷിണേന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി. ഹരിവരാസനം കീർത്തനം അദ്ദേഹം നാടെങ്ങും പ്രചരിപ്പിച്ചു.സ്വാമി വിമോചനാനന്ദ് 1955 -ൽ ശബരിമലയിൽ ആദ്യമായി ഈ കീർത്തനം ആലപിച്ചതിനുശേഷം, ഇക്കാലമത്രയും ഹരിവരാസനം പാടിയാണു ക്ഷേത്രനടയടയ്ക്കുന്നത്. സ്വാമി വിമോചനാനന്ദയുടെ പരിശ്രമഫലമായി ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി അംഗീകരിക്കപ്പെട്ടു.മംഗളകാരിണിയായ മധ്യമവതിരാഗത്തിലാണു ഹരിവരാസനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിയുടെ സംക്ഷിപ്ത രൂപം സ്വാമി അയ്യപ്പൻ എന്ന മലയാള ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്.യേശുദാസും ജയവിജയൻമാരും ഹരിവരാസനം ചേതോഹരമായി പാടിയിട്ടുണ്ട്‌. 1975 ൽസ്വ ാമി അയ്യപ്പൻഎന്ന സിനിമ പുറത്തിറങ്ങിയതോടെ ആണ് ഈ കീർത്തനം ജനശ്രദ്ധ ആകർഷിച്ചത്.

           നാലപ്പതുകളിൽ ശബരിമല വലിയ കാടായിരുന്നു, ഭക്തർ തീരെ കുറവും. ആലപ്പുഴകാരനായ വീ.ആർ.ഗോപാലമേനോൻ എന്നൊരു ഭകതൻ ശബരിമലയിൽ ചെറിയൊരു കുടിൽ കെട്ടി താമസ്സിച്ചിരുന്നു. പുറപ്പെടാ ശാന്തിയായി അവിടെ കഴിഞ്ഞു കൂടിയിരുന്ന ശബരിമല മേൾശാന്തി ഈശ്വരൻ നമ്പൂതിരിയുടെ ഏക സുഹൃത്ത് മേനോൻ ആയിരുന്നു. മേനോൻ ദിവസവും ദീപാരാധന സമയം ഹരിവരാസനം ആലാപിച്ചിരുന്നു. ദേവസം ബോർഡ് ശബരിമല ഭരണം ഏറ്റെടുത്തപ്പോൾ മേനോനെ കുടിയിറക്കി. വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റിൽ അനാഥനായി മേനോൻ മരണമടഞ്ഞു. സുഹൃത്തിൻറെ മരണവാർത്ത അറിഞ്ഞമേൽ ശാന്തി അന്നു നടയടക്കും മുൻപു ഹരിവരാസനം ആലാപിച്ചു മേനോനെ അനുസ്മരിച്ചു. പിന്നെ ആ ആലാപനം പതിവായി.

    Meanings and Other Details :-
    -----------------------------------

    VISIT : WIKIPEDIA -HARIVARASANAM

    ___________________________

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel