madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • ശനിയാഴ്‌ച, ഏപ്രിൽ 08, 2017

    Anjithal poovu pol lyrics with song and karaoke

    Album : Ithal
    Year : 2016
    Lyrics & Music : Hariprasad A S
    Singers: Hariprasad A S & Shaharban M V
    Raga: Hameer Kalyaani
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡
    Lyrics 》》
    അഞ്ചിതൾ പൂവ് പോൽ കൊഞ്ചു നീ തൂവലായ്
    അഞ്ജനം ചാർത്തു നീ പ്രാവ് പോൽ..
    കുഞ്ഞിളം കാറ്റ് പോൽ തെന്നിടും മൊഴികളിൽ
    ചഞ്ചലം മാനസം ഗോപികേ..
    അഴകിൻ മുടിയഴകിൽ തഴുകും തിരുമധുരം തരു നീ..
    തേനൂറും മിഴികളുമായ് എന്നരികിൽ പ്രണയവരം തരു നീ..
    കുഞ്ഞുകൺപീലികൾ ചിമ്മിടും സന്ധ്യയിൽ
    കാതിലെന്തോതുവാൻ വന്നു നീ..
    പഞ്ചമം പാടുമീ ചോലയിൽ നിന്നൊരെൻ
    സൗരഭം നുകരു നീ വണ്ട് പോൽ..
    ♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡
    എന്നെന്നും കാണും ചിരി തൂകീടും തോഴീ
    മിണ്ടാതെന്തേ മിണ്ടീടും..
    പൂവാകച്ചോട്ടിൽ തണലോരം ചേർന്നലിയും
    കിളികൾ പറയും പരിഭവമോ..
    കേൾക്കാം കാതോർത്തു ഞാൻ നിൻ ശ്രീരാഗാർദ്ര വർണ്ണം..
    മൂളാ൦ കൊതി തീരുവോള൦ മനസ്സിൽ സോപാനഗീതം..
    കളിവാക്കിൽ ചാർത്താം സിന്ദൂരം..
    ♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡
    മാമ്പൂവിൻ മണവും ഇളമഞ്ഞിൻ നറുകുളിരും
    ശീലായൊഴുകും ഉള്ളിന്നുള്ളിൽ..
    ചാഞ്ചാടും കാറ്റിൽ ശരമേൽക്കും നിൻ മെയ്യിൽ
    നോവായ് രാവിൽ പടരും ഞാൻ..
    കനികൾ തേടീടു൦ എന്തോ തിരയും വാനോളമെന്നിൽ..
    തിരയായ് വന്നെൻറെ ചാരെ വന്നുരുകും ഒരു വേള നീയും..
    ചേക്കേറും കൂടെ കൂടണയും..
    Anjithal poovu Pol...
    《》《》《》《》《》《》《》《》《》《》
    WATCH KARAOKE FOR THIS SONG

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel