madhuraghanam.blogspot.com is a site which hosted malayalam film songs.stay with us for malayalam film songs lyrics and other details belongs with it.
  • വെള്ളിയാഴ്‌ച, ഫെബ്രുവരി 12, 2016

    Sandhyathan ambalathil...

    Film : Abhinivesham

    Year : 1977

    Musician : Shyam

    Lyricist : Sreekumaran Thampi

    Singer : KJ Yesudas , Chorus

    ___________________________

    Lyrics »»

    Sandhyathannambalathil
    kunkumappootharayil
    chandanakkaappu chaarthi
    ambili deviyaayi
    thaarakalaarathiyaay
    sandhyathannambalathil

    aa...aa...aa...aa...aa....aa...l
    alalaa lalalaa lalalaa laalaalalalaa lalalaa laalaa laa laa
    maaghamukil maalikakal vannuthozhuthu
    raagamadhuraanjalikal veenuthozhuthu
    tharangagangayaadumente
    manassu veenayaakave
    pranayagaanadevathe ninhrudayavaathil thedi njaansandhyathannambalathil

    aa...aa.....aahaa aa aa aa.....maalikayil ninte nizhal kandu sakhee njaan
    paadasaram paadumennu kaathu sakhee njaan(maalikayil.....)
    chilanka chaariyurangum ninte jaalakatheyunarthuvaan
    (chilanka....)
    kadanathaalam pookkumente
    gaanam thennalaakki njaan
    (sandhyathannambalathil......)

    « WATCH VIDEO »

    ___________________________

    A Description About This Song :-

    By Renuka ma'am

    ഓർമ്മയിലെ ഒരു മധുര ഗാനം .
    ------------------, --------

    ചില നേരങ്ങളിൽ ചില ഗാനങ്ങൾ നേരെ ചൊവ്വേ നമ്മുടെ ഹൃദയത്തിലേക്ക് അനുവാദം ചോദിക്കാതെ ഇങ്ങു കയറി വരും.. നഷ്ടസ്വപ്നങ്ങളുടെ ഏകാന്ത തീരങ്ങളിൽ യാത്ര പറയുന്ന അസ്തമയ സൂര്യന്റെ സ്വർണ്ണ പ്രഭ ചൊരിഞ്ഞ് വിട്ടുപിരിയാതെ പിന്നെ അതങ്ങനെ നമ്മുടെ ഹൃദയമിടിപ്പിന്റെ താളമാവും..
    മുമ്പെത്രയോ തവണ കേട്ട ഗാനമാണെങ്കിലും അവ പൂർണ്ണതയോടെ ഇങ്ങനെ വന്നണയുന്ന ചില മുഹൂർത്തങ്ങൾ നമുക്കുണ്ടാവും.

    അതിലൊരു ഗാനം ഇതാ..

    എന്റെ വല്യമ്മയുടെ വീട്ടിൽ ഒരു മരണം നടന്നതിനെ തുടർന്ന് ഞങ്ങൾ ബന്ധുക്കളെല്ലാം അവിടെ ഒത്തുകൂടിയ സമയം.ചടങ്ങുകളെല്ലാം കഴിഞ്ഞ് കുറേ പേർ പിരിഞ്ഞു പോയി. ഞങ്ങൾ കുറച്ചു പേർ മാത്രം അവിടെ അവശേഷിച്ചു.

    ഒരാഴ്ച കഴിഞ്ഞു. സമയം തീരെ പോകുന്നില്ല.15 ദിവസം കഴിഞ്ഞേ വീട്ടിലേക്ക് മടങ്ങാനാവൂ.
    കരിമ്പനകളുടെ നാടായ പാലക്കാടിലെ കൊഴൽമന്ദം എന്ന സ്ഥലത്താണ് വല്യമ്മയുടെ വീട് വീടിന് മുൻവശത്ത് ചെമ്മൺറോഡാണ്. റോഡിന്റെ മറുപുറം വിശാലമായ പാടം. പാടത്തിന്റെ നടുവിൽ കൃഷി ആവശ്യങ്ങൾക്കായുള്ള വലിയകുളം .പാടത്തിന്റെ ഓരം ചേർന്ന് മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളം ഒഴുകുന്ന വലിയതോട് ..

    വൈകുന്നേരമായാൽ ഞങ്ങൾ ആ തോടിന്റെ കരയിൽ ചെന്നിരിക്കും .. തോടിന്റെ കരയിലുള്ള വിനായക ടാക്കീസിൽ അപ്പോൾ ഫസ്റ്റ് ഷോയ്ക്കുള്ള പാട്ടുകൾ വെച്ചിട്ടുണ്ടാവും..

    പാട്ടുകൾ ഒരു പാടിഷ്ടമുള്ള കണ്ണനാണ് അവിടെ ആ നേരത്തുണ്ടാവുക. സാധാരണ ഷോ തുടങ്ങുന്നതിന്റെ അരമണിക്കുർ മുമ്പേ മാത്രമേ പുറത്തേക്ക് പാട്ടുകൾ വെക്കാറുള്ളൂ. ഒരു മണിക്കൂർ മുമ്പേ പാട്ടു കേട്ടാൽ മനസ്സിലാക്കാം ഇന്ന് കണ്ണനാണ് ഓഫീസിലുള്ളതെന്ന് .

    പകൽ കടുത്ത ചൂടിൽ തളർന്നു കിടക്കുന്ന പാടം അസ്തമയത്തോടെ അതിസുന്ദരിയായി മാറും.പാടത്തിനക്കരെ ആകാശം കുങ്കുമ മണിഞ്ഞു നിൽക്കും.. തണുത്ത കാറ്റിന്റെ തലോടൽ .. കൂടണയാൻ പോകുന്ന പക്ഷികളുടെ കളമൊഴികൾ ..

    അതാ.. ഗാനം ഒഴുകിയെത്തുന്നു ..

    "സന്ധ്യതൻ അമ്പലത്തിൽ
    കുങ്കുമ പൂത്തറയിൽ ചന്ദനക്കാപ്പുചാർത്തി അമ്പിളി ദേവിയായി താരകൾ ആരതിയായ്...''

    എന്ത് രസം.. കാറ്റിലൂടെ ഒളിഞ്ഞും തെളിഞ്ഞും അലയടിച്ചെത്തുന്ന ഗന്ധർവ്വ നാദം..

    "മാഘ മുകിൽ മാലികകൾ വന്നു തൊഴുതു രാഗമധുരാഞ്ജലികൾ വീണു തൊഴുതു തരംഗ ഗംഗയാടുമെന്റ മനസു വീണയാകവേ പ്രണയഗാനദേവതേ നിൻ ഹൃദയ വാതിൽ തേടി ഞാൻ ... "

    കാഴ്ചകൾ മങ്ങുന്നു.. ഹൃദയം ഉണരുന്നു.
    പറഞ്ഞറിയിക്കാനാവാത്തൊരു അനുഭൂതിയിലേക്ക് കാമനകൾ പറന്നിറങ്ങുന്നു..

    '' മാളികയിൽ നിന്റെ നിഴൽ കണ്ടു സഖി ഞാൻ പാദസരം പാടുമെന്ന് കാത്തു സഖി ഞാൻ.. ചിലങ്ക ചാർത്തി ഉറങ്ങു മെന്റെ ജാലകത്തെ ഉണർത്തുവാൻ
    കദനതാളം പൂക്കുമെന്റെ ഗാനം തെന്നലാക്കി ഞാൻ ..! "

    എന്താ വരികൾ! എന്താ അവ മനസിലുണർത്തുന്ന അനുഭൂതികൾ ..
    പറയാതെ പറയുന്ന അനുരാഗത്തിന്റെ നാട്ടു ചന്തങ്ങൾ പൂത്തുലയുന്ന കവിത..

    ശ്രീകുമാരൻ തമ്പി എന്ന അതുല്യനായ കവിയുടെ ചോദ്യം ചെയ്യപ്പെടാനില്ലാത്ത ഒരു കവിത തന്നെ ഈ ഗാനം ..

    ___________________________

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

    Facebook

    Mail ur Feedback

    Madhuraghanam App

    FEEL THE MUSIC....

    FEEL THE MUSIC....

    Youtube Channel