Film : Pattabhishekam
Year : 1999
Musician : Berny Ignatius
Lyricist : Bichu Thirumala
Singers : KJ Yesudas,Sujatha Mohan
Ragha : Hamsanandi
《》《》《》《》《》《》《》《》
Lyrics 》》
ഗിരിജപതിസുതനു സ്വാഗതം
സകലശുഭശകുനദായകാ
ആരാധനകളുടെ ദീപാഞ്ജലി
പൂവുകള് പെയ്യും മധുവുംവണ്ടുകള്
നെയ്യും ശ്രുതിയും
ഭൂപടനെഞ്ചില് താളം തട്ടും സമയം
ആയിരം കലകള്തന്
ആദിരൂപരേഖരാശി തിരയും(1)
താം തിത്തെയ് നട്വാങ്കമായ്ഒരു ദിനം ഈ നമ്മള് ഒന്നായിടും (പൂവുകള്)
രാധികയായ് നീ മൃദുപദമാടും
രതിസുഖസാരേ പാടുമ്പോൾ
നിന്നധരോഷ്ഠം ചുംബനമേകും
മുരളികയായ് ഞാന് മാറുമ്പോൾ
വര വര്ണ്ണസീമയില് ദലമര്മ്മരങ്ങളില്
നമ്മളേകമാം രാപ്രതീക്ഷതന്
ജന്മശയ്യയില് ജനിമൃതി തിരയും
നീലമേഘമണി വിതറും
പൂനിലാവിലുഷസ്സുണരും
മനസ്സറയില് അഴകൊഴുകും
പനിമലരതിലുതിരും (പൂവുകള്)
ഗോപികയാം നിന് മനസ്സരസലിയും
യദുകുലമിളകും കാളിന്ദിയില്
നീലക്കടമ്പിന് നിറുകയിലുണരും
മയിലുകള് പൊഴിയും പീലികളില്
നരജന്മകര്മ്മമാം
വരബന്ധമാണു നാം
ഈ നിശാസുഖം
ഹാ! മദാലസംരാസകേളികള് ഇതുമൊരു സുഖം
മൂകരാഗമതിമധുരം
ആത്മദാഹ രതിശലഭം
അനുഭവമേ ഒരു നിമിഷംഇതുവഴിയൊഴുകിവരൂ
(പൂവുകള്)
------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ