Album : Forever (Original Sound Track)
Music, Programing : Akhil K Nair
Lyrics : Akhil Geeth N
Singers : Aadarsh P Hareesh, Vishak Chandran
Released On : 07-05-2021
Lyrics
നിഴലിട്ടു പോയാലും
നീയൊപ്പമുണ്ടെന്ന്
അതു ചൊന്നതാരോ
ഇടനെഞ്ചിൻ തുടിപ്പോ
മിഴി നിറഞ്ഞെന്നാലോ
മഴയായ് നീ മാറും
ആരാരും അറിയാതതു
മെല്ലെ തുടയ്ക്കും
ഇഴചേർന്നതെന്നാവോ
അറിയില്ലയെന്നാലും
മുറിയാത്ത സ്നേഹത്തിൻ
അണയായി നിൽക്കും നാം
അകലില്ല യെങ്ങെങ്ങും
ഉയിരുള്ള നാൾ
അകലില്ല യെങ്ങെങ്ങും
ഉയിരുള്ള നാൾ
തമ്മിൽ തമ്മിൽ കളിയാക്കും
തോളിൽ തട്ടി നടന്നിടും
ഇരവും പകലും കാറ്റായ് പാറിടും
ഒറ്റയ്ക്കൊന്നിനുമില്ലേലും
ഒരുമിച്ചായാൽ ഈ ലോകം
നേടാമെന്ന ധൈര്യമാണു നീ
ചുവടുകളിൽ പടർന്നൊരൂർജ്ജമാണ് സൗഹൃദം
അതുപോലില്ല ഒന്നു ഒന്നുമേ വരം.
ഇടവും വലവും നോക്കാതെ
കട്ടയ്ക്കെന്തിനും ഉണ്ടാകും
പാളിപ്പോയാലൊരുമിച്ച് ചൂളിപ്പോന്നിടും
കയ്യിൽ കാശില്ലെന്നാകിൽ
കൈ നീട്ടാതെയറിഞ്ഞീടും
തന്നാലാവതിനപ്പുറ മേകിടും.
മനസ്സിതളുകളിൽ നിറഞ്ഞ ശോഭയാണ് സൗഹൃദം
അതുപോലില്ല ഒന്നു ഒന്നുമേ നിറം
Songs Available In Following Stores
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ