Film : Chanthupottu
Year : 2005
Musician : Vidyasagar
Lyricist : Sarath Vayalar
Singers : Shahabaz Aman,Sujatha Mohan
Banner : Lal Creations
Distribution : Lal Release
《》《》《》《》《》《》《》《》《》《》
Lyrics 》》
ഏലേലെ ഏലേലെ ....
ആ ആ ...ആ ആ ...
താനന്നന്ന .. താനന്നന്ന ....
ആ ആ ....ആ ആ ...
ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്..പൊട്ടു തൊടുന്നൊരു നാണം തീരത്ത്..നിന് ചുടുനിശ്വാസത്തിന് കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞരികത്ത്
ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്....പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
വെള്ളിനിലാവല നിന്നുടെ പൊന്നുടല് വന്നുപൊതിഞ്ഞൊരു നേരത്ത്...
[നേരത്ത്.. നേരത്ത്...]
വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരുമോഹം നെഞ്ചത്ത്..
[നെഞ്ചത്ത്...നെഞ്ചത്ത്...]
മുമ്പോ നീ തൊട്ടാല് വാടും പിന്നാലെമെല്ലേ കൂടും
പൂവാലന് മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയി
പുതിയാപ്ല കോരയെ പോലെ
ഉപ്പിൻ കയ്പാണന്നീ കവിളത്ത്..
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത്.....ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്...പൊട്ടു തൊടുന്നൊരു നാണം തീരത്ത് .....
♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥♡♥
വെൺശില കൊണ്ടു മെനഞ്ഞതുപോലൊരുസുന്ദരി നിന് മണിമാറത്ത്...
[മാറത്ത്...മാറത്ത്...]
കണ്ണുകളെന്തിനുടക്കി വലിക്കണചൂണ്ടകളായ് നിന് ചാരത്ത് ...
[ ചാരത്ത് ... ചാരത്ത് ...]
കോളെല്ലാം മായും നേരം
പങ്കായം മെല്ലേ വീശി
നീ നിന്റെ തോണിയിലേറി ...
പോരാമോ നല്ലൊരു നാളില് ഓമല്പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയന് നീ ...അന്തിമയങ്ങി വെളുക്കണ സമയത്ത് .....കണ്മണി നീയെന് വലയില് പൊൻമുത്ത്...ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്...പൊട്ടു തൊടുന്നൊരു നാണം തീരത്ത്...നിന് ചുടു നിശ്വാസത്തിന് കാറ്റത്ത് ....എന്നിലെയെന്നെയറിഞ്ഞരികത്ത് .....ചാന്തു കുടഞ്ഞൊരു സൂര്യന് മാനത്ത്...പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....
《》《》《》《》《》《》《》《》《》《》
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ